February 12, 2007

ഇരട്ട കുട്ടികളുടെ അച്ചന്റെ കഥ...അമ്മയുടേയും...

അവന്‍ ഇരട്ടക്കുട്ടികളുടെ അച്ചന്‍
രണ്ട്‌ ആണ്‍കുട്ടികളാണവന്‌
അവന്‍ മക്കളെ വേഗം വലുതാക്കും
ചിലപ്പോള്‍ പാട്ടുകാരാക്കും
ഗന്ധര്‍വ്വനും സ്തുതിക്കും
ചിലപ്പോള്‍ ചെസ്സുകളിക്കാര്‍
ആനന്ദെപ്പോഴും ചെക്ക്മേറ്റ്ഡ്‌
ചിലപ്പോള്‍ സച്ചിനും തോല്‍ക്കുന്ന ക്രിക്കറ്റേഴ്സ്‌

അവള്‍ക്കാണെങ്കില്‍ തിരക്കോടുതിരക്ക്‌
അവളെന്നും പെറും
ചിലപ്പോള്‍ രണ്ടാണ്‍കുട്ടികള്‍
ചിലപ്പോള്‍ രണ്ടും പെണ്ണ്‍
അപ്പി കഴുകണം കുളിപ്പിക്കണം
കണ്ണെഴുതണം പൗഡറിടണം
കരിവളയിടണം പിന്നെവിടെ സമയം

പിന്നെപ്പിന്നെയൊരു ദിവസം
സ്വപ്നങ്ങളില്‍ ചോരപ്പാടുകള്‍ വീഴും
വീണ്ടും ഒരു കാത്തിരിപ്പ്‌
പതിവു പോലെ
ഇരുപത്തെട്ടു രാപ്പകലുകള്‍
അതോ യുഗങ്ങളോ
എന്നാലും അവര്‍ സന്തോഷിക്കും
എന്നും പെറാമല്ലോ
എന്നും വളര്‍ത്താമല്ലോ

7 comments:

Jeevan said...

...പിന്നെപ്പിന്നെയൊരു ദിവസം
സ്വപ്നങ്ങളില്‍ ചോരപ്പാടുകള്‍ വീഴും
വീണ്ടും ഒരു കാത്തിരിപ്പ്‌
പതിവു പോലെ
ഇരുപത്തെട്ടു രാപ്പകലുകള്‍
അതോ യുഗങ്ങളോ
എന്നാലും അവര്‍ സന്തോഷിക്കും
എന്നും പെറാമല്ലോ
എന്നും വളര്‍ത്താമല്ലോ

Unknown said...

കവിത മനോഹരമായി ആദ്യ പാരഗ്രാഫ് ഒഴിച്ചു നിര്‍ത്തിയാല്‍
ഒന്നുകില്‍ തിരുത്തലുകള്‍ ആവശ്യമാണ് ആദ്യ വരികളില്‍. അല്ലെങ്കില്‍ അത് വേണ്ടെന്ന് വയ്ക്കണം (വായനക്കാരനും ആവശ്യപ്പെടാമല്ലൊ, തള്ളിക്കളയുകയും ചെയ്യാം).

എന്തു കൊണ്ടെന്നാല്‍ ആദ്യവരികളില്‍ രണ്ട് ആണ്‍കുട്ടികളാണെന്ന് പറഞ്ഞിട്ട് അടുത്ത പാരഗ്രാഫില്‍ ചിലപ്പോള്‍ രണ്ടാണ്‍കുട്ടികള്‍
ചിലപ്പോള്‍ രണ്ടും പെണ്ണ്‍
എന്ന് പറയുന്നു. പിന്നെയും കുറെ വശപ്പിശകുകള്‍.

“ അവള്‍ക്കാണെങ്കില്‍ തിരക്കോടുതിരക്ക്‌
അവളെന്നും പെറും
ചിലപ്പോള്‍ രണ്ടാണ്‍കുട്ടികള്‍
ചിലപ്പോള്‍ രണ്ടും പെണ്ണ്‍“

“എന്നും പെറാമല്ലോ
എന്നും വളര്‍ത്താമല്ലോ“

ഇതു പോലെ ചില വരികള്‍ വല്ലാതെ കവിതയോട് അടുപ്പിക്കുന്നു. അഭിനന്ദനങ്ങള്‍.

Jeevan said...

മക്കളില്ലാത്തവരുടെ സങ്കടമാണിത്
അവനെന്നും ആണ്‍മക്കളെ സ്വപ്നം കാണുന്നു
അവള്‍ ചിലപ്പോള്‍ ആണ്‍മക്കളെ, ചിലപ്പോള്‍ പെണ്‍മക്കളെ...
വിധി കാത്തിരിക്കാനും...

ഇപ്പോള്‍ ശരിയായെന്നു കരുതട്ടെ...
പ്രോത്സാഹനത്തിനു നന്ദി

പ്രിയംവദ-priyamvada said...

അറിയാം ..ഈ സപ്നഭംഗം..എഴുതുക വീണ്ടും

എനിക്കിതു വിശ്ദീകരണമില്ലാതെ മനസ്സില്ലായിട്ടൊ..ഇന്റമ്മെ! എനിക്കും കവിത മനസ്സിലായിവരുന്നു..ബ്ലോഗായ നമഃ

Appu Adyakshari said...

അതേ, ഭംഗിയുളള സ്വപ്നങ്ങള്‍. പക്ഷേ അതു കാണുന്നവര്‍ക്ക്‌ ഓരോ ഇരുപത്തെട്ടാംപക്കവും ഉണ്ടാകുന്ന നൊമ്പരമാണ്‌ ഈ കവിതയിലൂടെ എനിക്കു മനസ്സിലായത്‌.

Murali K Menon said...

read.... go ahead..... more comments on next postings....

bye murali

sarah sheldon said...

fantastic post!!

Coursework Writing | Custom Essay | Custom Thesis