February 10, 2007

തിരുത്ത്‌

യൂദാസിന്‌ എം.ടി.യെ വളരെ ഇഷ്ടമാണ്‌
പെരുന്തച്ചനും വൈശാലിയും വീരഗാഥയും
ഒറ്റയിരുപ്പിന്‌ കണ്ടു
രണ്ടാമൂഴം ഒറ്റയൂഴത്തില്‍ തീര്‍ത്തു
വല്ലാത്തൊരു ഇന്‍സ്പിരേഷന്‍
പ്രചോദനമെന്ന വാക്കവിടെ ചേരാത്ത പോലെ

ഇന്ന് പെസഹാ
വിശുദ്ധ പുസ്തകമെടുത്തു പ്രവചനങ്ങള്‍ വായിച്ചു
അതു താന്‍ തന്നെയോ

എം.ടി.യെ ധ്യാനിച്ച്‌ അത്താഴമേശയില്‍...
ഗുരുവചനം...
ഇവന്‍ ഒറ്റുകാരന്‍
ഇതു ഭക്ഷിപ്പിന്‍
കര്‍മ്മം പൂര്‍ത്തിയാക്കിന്‍
യൂദാസിനു അനുസരിച്ചാണ്‌ ശീലം
അപ്പത്തിനൊപ്പം സാത്താനും

ഗത്സമിനി...
ഗുരുവിന്‌ സ്വസ്തി, ഒരു ചുംബനവും
മുപ്പതു വെള്ളിക്കാശിനെത്ര വില

കാശിന്റെ കിലുക്കത്തിന്‌ ചോദ്യങ്ങളുടെ മുഴക്കം
യൂദാസേ നീയും...

ചരിത്രം ഉപകരണങ്ങളെ മറക്കും
എം.ടി.യാണിമ്മാനുവേല്‍
'വിശുദ്ധ യൂദാസ്കറിയാത്തോ'യുടെ പടം
മെഴുകുതിരിക്കൊപ്പം പ്രാര്‍ത്ഥിച്ചുരുകും ജനം
മനസ്സു നിറഞ്ഞു, കണ്ണുകളും
ഒരു മുടിക്കയര്‍
എന്റെ എം.ടി.പുണ്യവാളാ
കഥ നീ മാറ്റില്ലേ

12 comments:

G.MANU said...

kollam.....kollam

ഏറനാടന്‍ said...

All the Best! Welcome to the everlasting garden of creative blogs...
:)

Anonymous said...

bold questions to christianity!!
open invitation to MTV to rewrite the Yudas chapter!!
Amazing...

വിചാരം said...

കാലം മാറ്റുന്നതായിരിക്കണം എല്ലാ പഴയ പുരാണങ്ങളും അതിനായ് പുനര്‍ജനിക്കപ്പെട്ടിട്ടുള്ളതാണ് എം.ടി.യും .. തസ്ലീമയുമെല്ലാം
കവിത നന്നായി

Kiranz..!! said...

വീണ്ടുമെഴുതൂ‍..എഴുതിക്കൊണ്ടേയിരുക്കൂ..അങ്ങനെയെങ്കില്‍ എംടിയെ പിടിക്കേണ്ടി വരാതെ ചരിത്രം ഒക്കെ മാറ്റാല്ലോ ?..ബൂലോഗറത്തിലേക്ക് സ്വാഗതം..!!

qw_er_ty

വിഷ്ണു പ്രസാദ് said...

നല്ല തുടക്കം.

Unknown said...

തേന്‍ മുള്ളുകള്‍ ..
തിരുത്ത് കവിത വായിച്ചു.
ബൂലോകത്ത് വീണ്ടും കാണാം

memories said...

thudakkam nannaayirikkunnu....
veendum enthenkilumokke ezhuthikkondirikkuka...

Jeevan said...

...ചരിത്രം ഉപകരണങ്ങളെ മറക്കും
എം.ടി.യാണിമ്മാനുവേല്‍
'വിശുദ്ധ യൂദാസ്കറിയാത്തോ'യുടെ പടം
മെഴുകുതിരിക്കൊപ്പം പ്രാര്‍ത്ഥിച്ചുരുകും ജനം
മനസ്സു നിറഞ്ഞു, കണ്ണുകളും
ഒരു മുടിക്കയര്‍
എന്റെ എം.ടി.പുണ്യവാളാ
കഥ നീ മാറ്റില്ലേ

വിശുദ്ധനാകുന്നത് സ്വപ്നം കണ്ട് മരണത്തെ വരിച്ച യൂദാസിന്റെ പുതിയ കഥ.

Anonymous said...

ചരിത്രം ഉപകരണങ്ങളെ മറക്കും
എം.ടി.യാണിമ്മാനുവേല്‍

ആരാണു ഇമ്മാനുവേല്‍?

Anonymous said...

immanuel means the saviour (rakshakan), jesus is known as immanuel in christian belief.

sarah sheldon said...

thank you for sharing

Dissertation Help | Coursework | Essays