February 8, 2007

രൂപാന്തരം

കഥയാണെനിക്കിഷ്ടം
കഥയേ വായിക്കൂ
കഥയെഴുതാനാണ്' മോഹം
കരവിരുതൊട്ടില്ല താനും
കവിത ഇഷ്ടമേയല്ല
കവിത വായിച്ചിട്ടേയില്ല


കഥാകാരന്‍റ്റെ ആത്മഗതം
കവിതയൊന്നു പയറ്റിയാലോ
കേകയും കളകാഞ്ചിയും വേണ്ട
കാലം ഉത്തരാധുനികം
കോറിയിട്ടാലും കവിതയാകും
കഥ പോലെ കവിതയെഴുതി
കഥാകാരനും കവിയായി

കഥ മരിച്ചു കവിതയും മരിച്ചു
കവി ജനിച്ചു

3 comments:

മുസ്തഫ|musthapha said...

ജീവന്‍...

സ്വാഗതം :)

‘...കഥ മരിച്ചു കവിതയും മരിച്ചു
കവി ജനിച്ചു...’

എനിക്ക് വളരെ ഇഷ്ടമായി ‘രൂപാന്തരം’ എന്ന ഈ കവിത, പ്രത്യേകിച്ചും അതിലെ അവസാന വരികള്‍ ആരെയൊക്കെയോ നോക്കി കൊഞ്ചനം കുത്തുന്നതു പോലെ തോന്നി.

വളരെ നന്നായിരിക്കുന്നു.

ഇതാരും കണ്ടില്ലെന്ന് തോന്നുന്നു.

Jeevan said...

...കേകയും കളകാഞ്ചിയും വേണ്ട
കാലം ഉത്തരാധുനികം
കോറിയിട്ടാലും കവിതയാകും
കഥ പോലെ കവിതയെഴുതി
കഥാകാരനും കവിയായി

കഥ മരിച്ചു കവിതയും മരിച്ചു
കവി ജനിച്ചു

sarah sheldon said...

nice post.... very creative

Dissertation Writing | Courseworks | Dissertations